Friday, July 23, 2021
Home Gulf Saudi Arabia യാത്രക്കാര്‍ക്കായി കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്

യാത്രക്കാര്‍ക്കായി കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്

റിയാദ്: സൗദിയില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെ യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്. യാത്രയ്ക്ക് തയ്യാറാവുന്നതിന് മുൻപ് ഉപാധികൾ പരിശോധിക്കണമെന്ന് സൗദി എർലൈൻസിന്റെ നിർദേശം. സൗദിയിൽ നിന്ന് അന്താരാഷ്ട്ര യാത്രക്കുള്ള നിബന്ധനകൾ യഥാസമയം വെബ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. സൗദി അധികൃതരും മറ്റു രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന നിബന്ധനകൾ യാത്രക്ക് തയാറെടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കണമെന്നും ഇതിനായി വിവിധ രാജ്യങ്ങളുടെ പട്ടികയും നിർദേശങ്ങളും അടങ്ങുന്ന ലിങ്ക് നൽകിയിട്ടുണ്ടെന്ന് യാത്രക്കാരോട് വ്യക്തമാക്കി സൗദിയ.

ആവശ്യമായ അനുമതികളും സർട്ടിഫിക്കറ്റും നേടുന്നതിനു മുമ്പ് ഓരോ രാജ്യവും ഏർപ്പെടുത്തുന്ന ഉപാധികൾ അറിഞ്ഞിരിക്കണമെന്നും അതിനുശേഷം വേണം പി.സി.ആർ ടെസ്റ്റും മറ്റും നടത്താനെന്നും സൗദിയ ഓർമപ്പെടുത്തുന്നു. അതേസമയം, സൗദി അറേബ്യ നേരത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കില്ലെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി.

Most Popular