Thursday, August 5, 2021
Home Gulf Saudi Arabia സൗദിയിലേക്ക് മടങ്ങാനുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്; ആദ്യ പട്ടികയില്‍ ഇന്ത്യ ഇല്ല

സൗദിയിലേക്ക് മടങ്ങാനുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്; ആദ്യ പട്ടികയില്‍ ഇന്ത്യ ഇല്ല

റിയാദ്: വിദേശത്തു നിന്നു സൗദിയിലേക്ക് ആളുകളെ മടക്കി കൊണ്ടുവരുന്നതിന് ആരംഭിക്കുന്ന സര്‍വീസുകളിലേക്ക് യാത്രക്കാര്‍ക്കുള്ള ചട്ടം സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു.
25 രാജ്യങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ സൗദിയിലേക്ക് വരാന്‍ അനുമതിയുണ്ടാവുക എന്ന സൂചനയോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായാണ് നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ ഇന്ത്യ ഇല്ല.

സൗദിയിലേക്ക് മടങ്ങുന്നവര്‍ക്ക് ഏഴ് നിബന്ധനകളടങ്ങിയ ചട്ടമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഈജിപ്ത്, ലബനാന്‍, തുണീസ്യ, മൊറോക്കോ, ചൈന, യുകെ, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ജര്‍മനി, ആസ്ട്രിയ, തുര്‍ക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, മലേഷ്യ, സൗത്ത് ആഫ്രിക്ക, സുഡാന്‍, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ പട്ടികയില്‍ ഉള്ളത്.

സൗദി എയര്‍ലൈന്‍ പുറത്തുവിട്ട ഏഴ് നിബന്ധനകള്‍
1. സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന പ്രത്യേക ഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ നല്‍കണം.
2. ആരോഗ്യപ്രവര്‍ത്തകര്‍ മൂന്നു ദിവസം ക്വാറന്റീനില്‍ കഴിയണം
3. അല്ലാത്തവര്‍ ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.
4. അവസാന ദിവസം പിസിആര്‍ ടെസ്റ്റിന് വിധേയരാവണം.
5. തഥമന്‍, തവക്കല്‍നാ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.
6. സൗദിയിലെത്തി എട്ട് മണിക്കൂറിനുളളില്‍ തഥമന്‍ ആപ്പില്‍ വീടിന്റെ ലൊക്കേഷന്‍ രേഖപ്പെടുത്തണം.
7. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ 937 ല്‍ വിളിക്കുകയോ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പോവുകയോ ചെയ്യണം.

Most Popular