Thursday, September 23, 2021
Home Newsfeed സൗദിയിൽ തുറന്ന സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ജൂൺ 15 മുതൽ

സൗദിയിൽ തുറന്ന സ്ഥലങ്ങളിലെ ജോലിക്ക് നിരോധനം ജൂൺ 15 മുതൽ

ജി​ദ്ദ: സൗദിയിൽ തുറന്നയിടങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം ജൂൺ 15 മുതൽ നിലവിൽ വരും. മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റമ്പർ പതിനഞ്ച് വരെയാണ് നിരോധനം നീളുക. സ്വകാര്യ മേഖലകൾക്കടക്കം ബാധകമാകുന്ന നിയമമാണിത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും മു​ന്‍​നി​ര്‍​ത്തി​യാ​ണ്​ ന​ട​പ​ടി.

അ​പ​ക​ട​ങ്ങ​ളി​ല്‍​നി​ന്ന്​ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ക​രു​ത​ലി​െന്‍റ​യും ഭാ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മു​ഴു​വ​ന്‍ സ്ഥാ​പ​ന ഉ​ട​മ​ക​ളും പു​തി​യ വ്യ​വ​സ്ഥ​ക​ളും തൊ​ഴി​ല്‍ സ​മ​യ​വും പാ​ലി​ക്ക​ണം.
തീ​രു​മാ​നം തൊ​ഴി​ല്‍ മേ​ഖ​ല​യെ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഉ​ല്‍​പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Most Popular