Monday, May 10, 2021
Home Gulf Saudi Arabia ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക്. നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ രാത്രി ഒമ്പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

വിലക്കുള്ള രാജ്യങ്ങളില്‍ യു.എ.ഇയും ഉള്‍പ്പെടും. അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്താന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

Most Popular