Friday, June 18, 2021
Home Newsfeed സൗദിയില്‍ റമദാനില്‍ ഓപ്പണ്‍ ബുഫെ സേവനത്തിന് വിലക്ക്

സൗദിയില്‍ റമദാനില്‍ ഓപ്പണ്‍ ബുഫെ സേവനത്തിന് വിലക്ക്

റിയാദ്: റമദാനില്‍ ഹോട്ടലുകളിലും റോസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും ഓപ്പണ്‍ ബുഫെ സേവനത്തിന് ടൂറിസം മന്ത്രാലയത്തിന്റെ വിലക്ക്. ഇവയ്ക്ക് പുറമെ ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും തമ്പുകളിലും ഹാളുകളും ഓപ്പണ്‍ ബുഫെയ്ക്ക് വിലക്കുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൗദി പൗരന്മാരുടെയും സന്ദര്‍ശകരുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. റമദാനില്‍ ഇഫ്താര്‍, അത്താഴ സമയങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കും ഒത്തുചേരലുകളും വഴിയുള്ള പകര്‍ച്ചവ്യാധി വ്യാപന സാധ്യത കുറയ്ക്കാനുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Most Popular