Friday, June 25, 2021
Home Gulf Saudi Arabia സൗദിയിലേക്കുള്ള കര, വ്യോമ, നാവിക അതിർത്തികൾ വീണ്ടും ഒരാഴ്ചത്തേക്ക് അടച്ചു

സൗദിയിലേക്കുള്ള കര, വ്യോമ, നാവിക അതിർത്തികൾ വീണ്ടും ഒരാഴ്ചത്തേക്ക് അടച്ചു

സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും ഒരാഴ്ചത്തേക്ക് അടച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു .ജല മാര്‍ഗവും, റോഡ് അതിര്‍ത്തികള്‍ വഴിയുള്ള യാത്രയും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

അതോടൊപ്പം ഒരാഴ്ചത്തേക്ക് മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകള്‍ അനുവദിക്കും. ഒപ്പം, നിലവില്‍ സൗദിയിലെത്തിയ വിദേശ വിമാനങ്ങള്‍ക്ക് തിരിച്ചുപോകാവുന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഡിസംബര്‍ 8ന് ശേഷം സൗദിയില്‍ എത്തിയവര്‍ രണ്ടാഴ്ച ക്വാറന്റൈനിന്‍ കഴിയണം. ക്വാറന്റൈന്‍ സമയം ഓരോ അഞ്ചുദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം. യൂറോപ്പില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദര്‍ശനം നടത്തിയവരും കോവിഡ് ടെസ്റ്റിന് വിധേയരാവണം.

അതേസമയം ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരും. അതോടൊപ്പം നടപടികള്‍ പുനഃപരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.

Most Popular