X
സൗദിയുടെ അതിര്‍ത്തികള്‍ ഇന്ന് തുറക്കും; രാവിലെ 11 മുതല്‍ വിമാനങ്ങള്‍ക്ക് പ്രവേശിക്കാം

സൗദിയുടെ അതിര്‍ത്തികള്‍ ഇന്ന് തുറക്കും; രാവിലെ 11 മുതല്‍ വിമാനങ്ങള്‍ക്ക് പ്രവേശിക്കാം

personSJ access_timeSunday January 3, 2021
HIGHLIGHTS
കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറക്കുകയാണ്‌.

റിയാദ്: സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിര്‍ത്തികളും ഇന്ന് തുറക്കുന്നതാണ്. ഇനി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറക്കുകയാണ്‌. രാവിലെ 11 മുതല്‍ സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമുണ്ടാകും. അവര്‍ സൗദിയിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

എന്നാല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. രണ്ടാഴ്ച മുന്‍പാണ് അതിവേഗ വൈറസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ സൗദി അതിര്‍ത്തികള്‍ അടച്ചിട്ടത്.

SHARE :
folder_openTags
content_copyCategory