Tuesday, June 22, 2021
Home Gulf Saudi Arabia സൗദിയില്‍ എട്ട് മസ്ജിദുകള്‍ കൂടി അടച്ചു

സൗദിയില്‍ എട്ട് മസ്ജിദുകള്‍ കൂടി അടച്ചു

റിയാദ്: കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ എട്ട് പള്ളികള്‍ കൂടി താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 52 പള്ളികളാണ് അടച്ചത്. സൗദി പ്രസ് ഏജന്‍സി നടത്തിയ പ്രസ്താവനയില്‍ ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡന്‍സ് മന്ത്രാലയം മൊത്തം 52 പള്ളികളില്‍ 38 എണ്ണം അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നതായി അറിയിച്ചു. ആരാധകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

 

Most Popular