Sunday, September 26, 2021
Home Gulf Saudi Arabia സൗദിയില്‍ 39 കോവിഡ് മരണം കൂടി; ഇന്നും 3000ലേറെ പേര്‍ക്ക് രോഗബാധ

സൗദിയില്‍ 39 കോവിഡ് മരണം കൂടി; ഇന്നും 3000ലേറെ പേര്‍ക്ക് രോഗബാധ

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച 39 പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. 3366 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 1519 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 123308 ഉം രോഗമുക്തരുടെ എണ്ണം 82548 ഉം ആയി.

932 പേരാണ് രാജ്യത്ത് ഇന്നുവരെയായി കോവിഡ് ബാധിച്ചുമരിച്ചത്. ജിദ്ദയിലാണ് ഏറ്റവും കൂടുതലാളുകള്‍ ഒറ്റ ദിവസം മരിച്ചത്, 22പേര്‍. മക്ക (7), റിയാദ് (5), ദമ്മാം (4), ത്വാഇഫ് (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്.

39828 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു. അതില്‍ 1843 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണനിരക്കില്‍ ജിദ്ദയാണ് മുന്നില്‍. 327 പേര്‍ ജിദ്ദയിലും 315 പേര്‍ മക്കയിലും ഇതുവരെ മരിച്ചു. റിയാദില്‍ മരണസംഖ്യ 100 ആയി. രാജ്യത്തെ ചെറുതും വലുതുമായ 185 പട്ടണങ്ങളിലേക്ക് രോഗം പടര്‍ന്നു. പുതുതായി 17,385 സ്രവ സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1087021 ആയി.

Saudi corona cases decline; 39 new deaths recorded

Most Popular