Saturday, July 31, 2021
Home Gulf Saudi Arabia സൗദിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 42 പേര്‍ മരിച്ചു

സൗദിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 42 പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 2779 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1742 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. 42 പേരാണ് മരിച്ചത്.

ഇതുവരെ മൊത്തം രോഗികളുടെ എണ്ണം 2,32,259 ആയും മരണ സംഖ്യ 2,223 ആയും ഉയര്‍ന്നു. 1,67,138 പേരാണ് രോഗമുക്തര്‍. റിയാദ് 247, ജിദ്ദ 191, ഹുഫൂഫ് 164 എന്നീ നഗരങ്ങളാണ് രോഗബാധയില്‍ മുന്നിട്ടുനില്‍ക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ 50 ശതമാനം പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ മൂന്നിലൊന്ന് സ്ത്രീകളും മൂന്നില്‍ രണ്ട് പുരുഷന്മാരുമാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Most Popular