Monday, September 27, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് മരണം പിന്നെയും മുകളിലേക്ക്; ഇന്ന് 4,387 പേര്‍ക്ക് കൂടി രോഗം

സൗദിയില്‍ കോവിഡ് മരണം പിന്നെയും മുകളിലേക്ക്; ഇന്ന് 4,387 പേര്‍ക്ക് കൂടി രോഗം

റിയാദ്: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ഇന്ന് 50 പേര്‍ മരിക്കുകയും 4,387 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ആറു മാസം പിന്നിടുമ്പോള്‍ മൊത്തം രോഗികളുടെ എണ്ണം 1,90,823 ആയി. ഇതുവരെ 1649 പേരാണ് മരിച്ചത്. 3648 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായതോടെ രോഗമുക്തരുടെ എണ്ണം 130766 ആയി.

മനുഷ്യന്റെ ശ്വാസ കോശത്തെ ബാധിക്കുന്ന ഏഴുതരം വൈറസുകളാണുള്ളതെന്നും അത് വഴി ന്യൂമോണിയ വരെ ഉണ്ടാകുന്നുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു. കോവിഡ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയെറെയാണ്. രോഗ ലക്ഷണങ്ങളുടെ അവസ്ഥ, രോഗാവസ്ഥയുടെ കാലം, ചികിത്സിക്കുന്ന ഡോക്ടറുടെ തീരുമാനം എന്നിവക്കനുസരിച്ചാണ് രോഗം ഭേദമായെന്ന് കണക്കാക്കുന്നത്.

10 മുതല്‍ 14 ദിവസത്തിനുള്ളിലാണ് രോഗം പടരുന്നത്. കോവിഡ് ഇപ്പോഴും മഹാമാരിയായി തുടരുകയാണെന്നും ഇതുവരെ കൃത്യമായ ചികിത്സയോ വാക്സിനേഷനോ കണ്ടെത്തിയിട്ടല്ലെന്നും പ്രതിരോധ മുന്‍കരുതല്‍ സ്വീകരിക്കുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.


 

Most Popular