Saturday, June 19, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 96.2 ശതമാനമായി

സൗദിയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 96.2 ശതമാനമായി

റിയാദ്: സൗദിയില്‍ ഇന്ന് 305 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 357 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.21 ശതമാനമായി ഉയര്‍ന്നു. അതേസമയം 16 കോവിഡ് മരണവും സ്ഥിരീകരിച്ചു. 57 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

യാമ്പു 47 മദീന 23 ജിദ്ദ 12, മദീന മക്ക 12 തുടങ്ങി സൗദിയിലെ 55 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 7,362 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 810 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 353,255 ഉം മരണ നിരക്ക് 5657 ഉം രോഗമുക്തി നേടിയവര്‍ 340,304 ആയി.

Most Popular