Monday, June 14, 2021
Home Newsfeed സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 13 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 13 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 953 പേര്‍ക്ക്. രോഗബാധിതരില്‍ 1028 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 13 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,12,216 പേര്‍ക്കാണ്. ഇതില്‍ 3,95,557 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,900 ആയി. 9,759 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 382 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

 

Most Popular