Saturday, July 24, 2021
Home Newsfeed സൗദിയില്‍ ഇന്ന് 1,112 പേര്‍ക്ക് കോവിഡ്; 1,189 രോഗമുക്തി

സൗദിയില്‍ ഇന്ന് 1,112 പേര്‍ക്ക് കോവിഡ്; 1,189 രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,112 പേര്‍ക്ക്. രോഗബാധിതരില്‍ 1,189 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 13 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 5,01,195 പേര്‍ക്കാണ്. ഇതില്‍ 4,82,414 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,976 ആയി. 10,805 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 260 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

 

Most Popular