Thursday, July 29, 2021
Home Newsfeed സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 14 പേര്‍ മരിച്ചു; 1,293 പുതിയ രോഗികള്‍

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 14 പേര്‍ മരിച്ചു; 1,293 പുതിയ രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,293 പേര്‍ക്ക്. രോഗബാധിതരില്‍ 1,453 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 14 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 5,10,869 പേര്‍ക്കാണ്. ഇതില്‍ 4,92,149 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 8,089 ആയി. 10,631 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 316 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

 

Most Popular