Tuesday, August 3, 2021
Home Newsfeed സൗദിയില്‍ ഇന്ന് 1,148 പേര്‍ക്ക് കോവിഡ്; 15 മരണം കൂടി

സൗദിയില്‍ ഇന്ന് 1,148 പേര്‍ക്ക് കോവിഡ്; 15 മരണം കൂടി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,148 പേര്‍ക്ക്. രോഗബാധിതരില്‍ 1,222 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 15 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,91,612 പേര്‍ക്കാണ്. ഇതില്‍ 4,71,550 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,863 ആയി. 12,199 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 314 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

 

Most Popular