Thursday, September 23, 2021
Home Newsfeed സൗദിയില്‍ ഇന്ന് 1,146 കോവിഡ് കേസുകള്‍; കൂടുതല്‍ റിയാദില്‍

സൗദിയില്‍ ഇന്ന് 1,146 കോവിഡ് കേസുകള്‍; കൂടുതല്‍ റിയാദില്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,146 പേര്‍ക്ക്. രോഗബാധിതരില്‍ 1,086 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 5,25,730 പേര്‍ക്കാണ്. ഇതില്‍ 5,06,089 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 8,237 ആയി. 11,404 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 243 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

 

Most Popular