Thursday, July 29, 2021
Home Newsfeed സൗദിയില്‍ ഇന്ന് 13 കോവിഡ് മരണം; 1,173 പുതിയ രോഗികള്‍

സൗദിയില്‍ ഇന്ന് 13 കോവിഡ് മരണം; 1,173 പുതിയ രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,173 പേര്‍ക്ക്. രോഗബാധിതരില്‍ 1,389 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 13 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,92,785 പേര്‍ക്കാണ്. ഇതില്‍ 4,72,939 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,876 ആയി. 11,970 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 273 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

 

Most Popular