Saturday, July 24, 2021
Home Newsfeed സൗദിയില്‍ ഇന്ന് 16 കോവിഡ് മരണം; റിയാദില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നു

സൗദിയില്‍ ഇന്ന് 16 കോവിഡ് മരണം; റിയാദില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,277 പേര്‍ക്ക്. രോഗബാധിതരില്‍ 1,080 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 16 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,95,309 പേര്‍ക്കാണ്. ഇതില്‍ 4,75,448 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,907 ആയി. 11,954 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 328 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

 

Most Popular