Wednesday, June 23, 2021
Home Newsfeed സൗദിയില്‍ ഇന്ന് 13 കോവിഡ് മരണം; 999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 13 കോവിഡ് മരണം; 999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 999 പേര്‍ക്ക്. രോഗബാധിതരില്‍ 1286 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 13 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,28,369 പേര്‍ക്കാണ്. ഇതില്‍ 4,12,102 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,098 ആയി. 9,169 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 352 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

Most Popular