Sunday, June 20, 2021
Home Newsfeed സൗദിയില്‍ 1,389 പേര്‍ക്ക് കോവിഡ്; റിയാദില്‍ മാത്രം 400ലേറെ പേര്‍

സൗദിയില്‍ 1,389 പേര്‍ക്ക് കോവിഡ്; റിയാദില്‍ മാത്രം 400ലേറെ പേര്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,389 പേര്‍ക്ക്. രോഗബാധിതരില്‍ 912 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 14 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,43,460 പേര്‍ക്കാണ്. ഇതില്‍ 4,26,589 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,278 ആയി. 9,593 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 422 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

 

Most Popular