Saturday, June 19, 2021
Home Newsfeed കോവിഡ്: സൗദിയില്‍ ഇന്ന് 14 മരണം; 997 പേര്‍ക്കു കൂടി പോസിറ്റീവ്

കോവിഡ്: സൗദിയില്‍ ഇന്ന് 14 മരണം; 997 പേര്‍ക്കു കൂടി പോസിറ്റീവ്

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 997 പേര്‍ക്ക്. രോഗബാധിതരില്‍ 1026 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 14 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,25,442 പേര്‍ക്കാണ്. ഇതില്‍ 4,08,676 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,059 ആയി. 9,707 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. റിയാദിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത്. 372 പേര്‍ക്കാണ് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.
ALSO WATCH

Most Popular