Friday, August 6, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2000ല്‍ താഴെ പേര്‍ക്ക്

സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2000ല്‍ താഴെ പേര്‍ക്ക്

റിയാദ്: സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച്ത 1,897 പേര്‍ക്ക് മാത്രം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,70,831 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 കോവിഡ് മരണമാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 2,789 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 42,418 പേരാണ്. 2,103 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ന് 2,688 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 225,624 ആയി.

Most Popular