Sunday, June 20, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; ആദ്യം സ്വീകരിച്ചത് ആരോഗ്യമന്ത്രി

സൗദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; ആദ്യം സ്വീകരിച്ചത് ആരോഗ്യമന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, സ്വദേശി പുരുഷന്‍, സ്വദേശി സ്ത്രീ എന്നിവരാണ് ആദ്യം വാക്സിന്‍ സ്വീകരിച്ചത്.

ഇന്നലെ രാവിലെയും വൈകുന്നേരവും ഓരോ ലോഡ് വാക്സിന്‍ റിയാദ് വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് എത്തിച്ചിരുന്നു. ഗോഡൗണില്‍ നിന്ന് അവ വിവിധ പ്രവിശ്യകളിലേക്ക് അയക്കുന്ന നടപടികള്‍ തുടരുകയാണ്. സ്വദേശികളും വിദേശികളും ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്നും മുന്‍ഗണനാക്രമമനുസരിച്ച് കുത്തിവ.്പ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Most Popular