Monday, June 21, 2021
Home Newsfeed തര്‍ഹീലില്‍ ക്യൂ നില്‍ക്കുന്നതിനിടെ സൗദിയില്‍ കുഴഞ്ഞുവീണു മരിച്ച മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിന്‍ എത്തിച്ചു

തര്‍ഹീലില്‍ ക്യൂ നില്‍ക്കുന്നതിനിടെ സൗദിയില്‍ കുഴഞ്ഞുവീണു മരിച്ച മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിന്‍ എത്തിച്ചു

റിയാദ്: ഖസീം പ്രവിശ്യയിലെ മജ്മയില്‍ മരണപ്പെട്ട കൊല്ലം കുമിള്‍ സ്വദേശി ചന്ദ്രബാബുവിന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 25 വര്‍ഷമായി മജ്മയില്‍ സ്വന്തമായി കച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു.

ചന്ദ്രബാബു നടത്തി വന്നിരുന്ന കച്ചവട സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ സ്വദേശി സ്‌പോണ്‍സറുമായി തര്‍ക്കമുടലെടുത്തിരുന്നു. ഉടമസ്ഥ തര്‍ക്കത്തില്‍ സമവായം ആകാത്തതിനെ തുടര്‍ന്ന് സ്വദേശി സ്‌പോണ്‍സര്‍ കച്ചവടസ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചന്ദ്രബാബുവിനെ ഹുറൂബ് ആക്കുകയും ചെയ്തു. ഹുറൂബ് ആയതിനാല്‍ ശരിയായ രീതിയില്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെ വരികയും, നാട്ടിലേക്ക് പോകുന്നതിനുള്ള എക്‌സിറ്റ് അടിച്ചുകിട്ടാന്‍ തര്‍ഹീലില്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ പത്തുദിവസത്തോളം ബോധരഹിതനായി കിടന്നതിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ചന്ദ്രബാബുവിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. റിയാദ് കേളികലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

 

Most Popular