Tuesday, July 27, 2021
Home Gulf Saudi Arabia സൗദിയില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രം; ഈദ് ഗാഹുകളില്ല

സൗദിയില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രം; ഈദ് ഗാഹുകളില്ല

റിയാദ്: സൗദി അറേബ്യയില്‍ ഇത്തവണ ബലിപെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രം. കൊവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകള്‍ അനുവദിക്കില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് നമ്സകാരങ്ങള്‍ പള്ളികളില്‍ മാത്രമേ അനുവദിക്കാവൂ എന്ന് വിവിധ വകുപ്പുകള്‍ക്ക് ഇസ്ലാമിക കാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ലത്തീഫ് ആലു ശെയ്ഖ് നിര്‍ദേശം നല്‍കി.

പള്ളികള്‍ അടച്ചിട്ടതിനാല്‍ സൗദിയില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം വീടുകളിലാണ് നിര്‍വഹിച്ചിരുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി മെയ് 31 നാണ് പള്ളികള്‍ ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി തുറന്നത്.
ഈദുല്‍ അദ്ഹാ അവധിക്കാലം ജൂലൈ 31 ന് ആരംഭിക്കുമെന്നാണ് കരുതുന്നത്.

Most Popular