News Flash
X
സൗദി എംബസി വെടിവെപ്പ്: പ്രതിയുടെ തീവ്രവാദബന്ധം വെളിപ്പെടുത്തി നെതര്‍ലാന്‍ഡ്സ് പ്രൊസിക്യൂഷന്‍

സൗദി എംബസി വെടിവെപ്പ്: പ്രതിയുടെ തീവ്രവാദബന്ധം വെളിപ്പെടുത്തി നെതര്‍ലാന്‍ഡ്സ് പ്രൊസിക്യൂഷന്‍

personSJ access_timeWednesday November 18, 2020
HIGHLIGHTS
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല്‍പ്പത്കാരനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതിയുടെ തീവ്രവാദബന്ധം പ്രൊസിക്യൂഷന്‍ വെളിപ്പെടുത്തിയത്.

നെതര്‍ലാന്‍ഡിലെ ഹേഗില്‍ സൗദി എംബസിക്ക് നേരെയുണ്ടായ വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് നെതര്‍ലാന്‍ഡ്സ് പ്രൊസിക്യൂഷന്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല്‍പ്പത്കാരനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതിയുടെ തീവ്രവാദബന്ധം പ്രൊസിക്യൂഷന്‍ വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

താന്‍ വിശ്വസിക്കുന്ന തീവ്രചിന്താഗതി അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതി എംബസി ആക്രമണം നടത്തിയതെന്ന് വ്യക്തമായതായും ആക്രണത്തിന് പിന്നിലുള്ള കൂടുതല്‍ ഗൂഡാലോചനകളും പദ്ധതികളും കണ്ടെത്തുന്നതിനുള്ള തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഹേഗിലെ സൗദി എംബസിക്ക് എംബസിക്ക് നേരെ അഞ്ജാതന്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ല. വെടിവെപ്പില്‍ എംബസി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആക്രമണത്തെ അപലപിച്ച സൗദി എംബസി നെതര്‍ലാന്‍ഡ്സിലെ സൗദി പൗരന്‍മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവെപ്പ് ഗൗരവമായി കാണുന്നുവെന്നും സൗദി അധികൃതരുമായി ബന്ധം പുലര്‍ത്തി വിവരങ്ങള്‍ കൈമാറി വരികയാണെന്നും ഡച്ച് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യയും പ്രതികരിച്ചു.

SHARE :
folder_openTags
content_copyCategory