Friday, April 23, 2021
Home Gulf Saudi Arabia അഞ്ച് എന്‍ജിനീയര്‍മാര്‍ ഉള്ള സ്ഥാപനത്തില്‍ ഒരു സൗദി എന്‍ജിനീയറെ നിയമിക്കണം; മിനിമം ശമ്പളം 7000 റിയാല്‍

അഞ്ച് എന്‍ജിനീയര്‍മാര്‍ ഉള്ള സ്ഥാപനത്തില്‍ ഒരു സൗദി എന്‍ജിനീയറെ നിയമിക്കണം; മിനിമം ശമ്പളം 7000 റിയാല്‍

റിയാദ്: സൗദി അറേബ്യയിലെ എന്‍ജിനീയറിങ് മേഖലയിലും സ്വദേശിവല്‍ക്കരണം. സ്വകാര്യമേഖലയില്‍ എന്‍ജിനീയര്‍ പ്രൊഫഷനുകളില്‍ 20 ശതമാനം സൗദികളെ നിയമിക്കണമെന്ന് മാനവശേഷി സാമൂഹിക ക്ഷേമ മന്ത്രി അഹമദ് അല്‍റാജ്ഹി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ മന്ത്രി ഇന്ന് ഒപ്പുവച്ചു. സൗദി എന്‍ജിനീയര്‍മാര്‍ക്ക് മിനിമം ഏഴായിരം റിയാല്‍ ആണ് ശമ്പളം നല്‍കേണ്ടത്.

എന്‍ജിനീയറിങ്് പ്രൊഫഷനുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥ ബാധകമാണ്. നിരവധി സൗദി വിദ്യാര്‍ഥികളാണ് അടുത്തകാലത്ത് എന്‍ജിനീയറിങ് കോഴ്സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്നത്. അവര്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Most Popular