Friday, August 6, 2021
Home Gulf Saudi Arabia അസുഖം മൂലം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി മരിച്ചു

അസുഖം മൂലം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി മരിച്ചു

റിയാദ്: അസുഖ ബാധിതനായി നാട്ടിലേക്ക് മടങ്ങിയ സൗദി പ്രവാസി മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി അടയ്ക്കാപുത്തൂര്‍ ‘വരദ’യില്‍ രവിമേനോന്‍ തോട്ടപ്പാല (64) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

റിയാദിലും ജുബൈലിലും വ്യവസായ രംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അസുഖ ബാധയെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം പാലക്കാട് സംസ്‌കരിച്ചു. ഭാര്യ: സുധ രവി മേനോന്‍. മക്കള്‍: എന്‍ജി. ദീപക് രവിമേനോന്‍, ദിലീപ് രവിമേനോന്‍ (ഇരുവരും ജുബൈല്‍, സൗദി അറേബ്യ). മരുമക്കള്‍: ഡോ. അനീഖ രഞ്ജന്‍ കുമാര്‍ (ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ്), നന്ദന.

Most Popular