Tuesday, May 18, 2021
Home Newsfeed പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണം പുതിയ വീട്ടിലേക്ക് മാറാനിരിക്കേ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മരണം പുതിയ വീട്ടിലേക്ക് മാറാനിരിക്കേ

റിയാദ്: മലപ്പുറം സ്വദേശിയെ സൗദിയിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീന്‍ ആണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫറുല്‍ ബാത്തിനില്‍ മരിച്ചത്. 15 വര്‍ഷത്തോളമായി സൗദിയിലുള്ള സൈഫുദ്ദീന്‍ 10 വര്‍ഷമായി ഡി.എച്ച്.എല്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കൊണ്ടോട്ടി റോഡില്‍ ചിറയിക്കാട് ഇദ്ദേഹം പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി ഒരുങ്ങുന്നതിനിടെയാണ് മരണം. മുഹമ്മദ് കുട്ടിയാണ് പിതാവ്. പരേതന് രണ്ടു പെണ്‍മക്കളും ദുബയില്‍ ജോലി ചെയ്യുന്ന ഒരു മകനുമാണുള്ളത്.

Most Popular