Monday, June 21, 2021
Home Newsfeed നാട്ടില്‍ നിന്ന് മടങ്ങവേ പ്രവാസി മലയാളി നേപ്പാളില്‍ മരിച്ചു

നാട്ടില്‍ നിന്ന് മടങ്ങവേ പ്രവാസി മലയാളി നേപ്പാളില്‍ മരിച്ചു

തുറൈഫ്: സൗദിയിലേക്ക് നാട്ടില്‍നിന്ന് മടങ്ങിവരവേ, നേപ്പാളില്‍ പ്രവാസി യുവാവ് നിര്യാതനായി. തുററൈഫില്‍ ഏതാനും വര്‍ഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശി ലിബിന്‍ വടക്കന്‍ (33) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്കാണ് സംഭവം.

സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ലീവ് കഴിഞ്ഞു തിരിച്ചു വരുന്നതിനു വേണ്ടി നേപ്പാളില്‍ എത്തിയതായിരുന്നു. അവിടെ വെച്ച് ന്യൂമോണിയ ബാധിച്ചു. തുടര്‍ന്ന് കാഠ്മണ്ഡു മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ അഡ്മിറ്റായി മൂന്നാം ദിവസമാണ് മരിച്ചത്.

തുററൈഫില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ലിബിന്‍. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകുന്നവര്‍ക്കായി എന്‍ഒസി ലഭ്യമാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ വഴി ശ്രമം നടത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഭാര്യ ഷാനിയും അച്ഛനും അമ്മയും ഒരു സഹോദരനുമുണ്ട്.
ALSO WATCH

Most Popular