Monday, July 26, 2021
Home Gulf Saudi Arabia നാട്ടില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ റീ എന്‍ട്രി, ഇഖാമ കാലാവധികള്‍ നീട്ടിനല്‍കുന്നു

നാട്ടില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ റീ എന്‍ട്രി, ഇഖാമ കാലാവധികള്‍ നീട്ടിനല്‍കുന്നു

റിയാദ്: കോവിഡ് ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന സൗദി പ്രവാസികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിച്ച് തുടങ്ങി. ആഗസ്ത് 20 കണക്കാക്കിയാണ് ഭൂരിഭാഗം പേര്‍ക്കും റീ എന്‍ട്രി കാലാവധി നീട്ടി ലഭിക്കുന്നത്. എന്നാല്‍, അന്നേ ദിവസം മുതല്‍ വിമാന സര്‍വീസ് തുടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഓട്ടോമാറ്റിക് ആയാണ് ഇതുവരെ റീ എന്‍ട്രിയുടെ കാലവധി ദീര്‍ഘിപ്പിച്ച് ലഭിച്ചത്. ലഭിക്കാത്തവര്‍ക്ക് അബ്ഷീര്‍ വഴി വരും ദിവസങ്ങളില്‍ ശ്രമിക്കാം. വിദേശത്തുള്ളവരുടെ ഇഖാമയുടെ കാലാവധി പുതുക്കി നല്‍കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. ഇവര്‍ക്കും ഇഖാമ പുതുക്കി ലഭിച്ച ശേഷം റീ എന്‍ട്രി പുതുക്കാനുള്ള അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൗജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്. കഴിഞ്ഞ തവണ മൂന്ന് മാസത്തേക്ക് ഭൂരിഭാഗം പേര്‍ക്കും ഇഖാമ കാലാവധി സൗജന്യമായി നീട്ടി ലഭിച്ചിരുന്നു. അന്ന് നീട്ടി ലഭിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ സൗജന്യമായി ഇഖാമ കാലാവധി നീട്ടി ലഭിക്കുന്നത്. നിലവില്‍ ഇഖാമ പുതുക്കിയ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കും മൂന്ന് മാസം കൂടി അധികമായി ലഭിച്ചിട്ടുണ്ട്.

Most Popular