റിയാദ്: കാലാവധി കഴിഞ്ഞ ഫാമിലി വിസിറ്റിങ് വിസകള്‍ അബ്ശിര്‍ വഴി പുതുക്കാമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിസ പുതുക്കിയിട്ടില്ലെങ്കില്‍ രാജ്യത്തിന് പുറത്ത് പോകാന്‍ സാധിക്കുകയില്ല. അതിനാല്‍ ടിക്കറ്റെടുക്കുന്നതിന് മുമ്പ് വിസയുടെ കാലാവധി പരിശോധിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു. പിഴയടച്ച് വേണം കാലാവധി കഴിഞ്ഞ വിസ പുതുക്കാന്‍
പ്രവാസികളെ പ്രത്യേക വിമാന സര്‍വീസ് വഴി സ്വദേശത്തേക്ക് തിരികെ കൊണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പുമായി ജവാസാത്ത് രംഗത്തെത്തിയിരിക്കുന്നത്.
കാലാവധി കഴിഞ്ഞ വിസ പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേര് ജവാസാത്ത് ഓഫീസുകളെ നേരിട്ട് സമീപിക്കുന്നത് വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ അബ്ശിര്‍ വഴി സന്ദര്‍ശക വിസ പുതുക്കണമെന്ന് നിര്‍ദേശിച്ച് അധികൃതര്‍ മുന്നോട്ടുവന്നത്.
Saudi family visiting visa renewal thru abshir