റിയാദില്‍ ആദ്യത്തെ ഡ്രൈവ് ഇൻ സിനിമ തുറക്കുന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യത്തെ ഡ്രൈവ് ഇന്‍ സിനിമയ്ക്ക് തുടക്കമായി. ഒരേസമയം 150 കാറുകളിലായി പ്രതിദിനം മൂന്ന് പ്രദര്‍ശനങ്ങള്‍ എന്ന നിലയിലാണ് സൗംവിധാനം ഒരുക്കിയിരിക്കുന്നത്. ”റിയാദ് റേ” എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി റിയാദ് മേഖല മുനിസിപ്പാലിറ്റിയാണ് ഡ്രൈവ് ഇന്‍ സിനിമ നടപ്പിലാക്കുന്നത്. മുവി സിനിമയുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത്.

”അറബ്, വിദേശ സിനിമകള്‍ ഉചിതമായ അന്തരീക്ഷത്തില്‍ കാണാനുള്ള ഒരു പുതിയ ആശയമാണിതെന്ന് ഇവന്റ് വക്താവ് ഹസ്സന്‍ അല്‍ ഖര്‍ണി സൗദി ടെലിവിഷന്‍ എംബിസിയോട് പറഞ്ഞു. അറബി, ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ ഏറ്റവും പുതിയ സിനിമ റിലീസുകളും ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പരമ്പരാഗത സിനിമാ വീടുകള്‍ ഇതിനകം നിരവധി സൗദി നഗരങ്ങളില്‍ ലഭ്യമാണ്.