Thursday, September 23, 2021
Home Gulf Saudi Arabia സൗദിയില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

സൗദിയില്‍ അഞ്ച് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് മാത്രം അഞ്ചു മലയാളികളാണ് സൗദി അറേബ്യയില്‍ മരിച്ചത്. ദമ്മാമില്‍ മൂന്നും റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം 82 ആയി.

കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍ 43 വയസ്സ്, തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹനദാസന്‍ 67 വയസ്സ്, മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ 61 വയസ്സ് എന്നിവരാണ് ഇന്ന് ദമ്മാമില്‍ മരിച്ചത്. മൂന്ന് പേരും കോവിഡ് രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുകയായിരുന്നു.

കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ ഷൈജല്‍ റിയാദില്‍ വെച്ചാണ് മരിച്ചത്. 35 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്. മലപ്പുറം പാണ്ടിക്കാട് മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീമാണ് മക്കയില്‍ മരിച്ചത്. 60 വയസ്സായിരുന്നു. മക്കയിലെ നൂര്‍ ഹോസ്പിറ്റലില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 15 ദിവസത്തോളമായി നൂര്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.


 

Most Popular