Thursday, July 29, 2021
Home Gulf Saudi Arabia കോവിഡിനെതിരേ സൗദി പരീക്ഷിക്കുന്നത് നാല്‍പ്പതോളം വാക്‌സിനുകള്‍

കോവിഡിനെതിരേ സൗദി പരീക്ഷിക്കുന്നത് നാല്‍പ്പതോളം വാക്‌സിനുകള്‍

ജിദ്ദ: ഫലപ്രദമായ കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിന് സൗദിയിലെ കിങ് അബ്ദുല്ല ഇന്റര്‍നാഷനല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (കെഎഐഎംആര്‍സി) വിപുലമായ പരീക്ഷണങ്ങളുമായി മുന്നോട്ട്.  40ഓളം വാക്‌സിനുകള്‍ ഇതിനകം മനുഷ്യരില്‍ പരീക്ഷിക്കപ്പെട്ടതായും ഇവയില്‍ ഒന്‍പത് എണ്ണം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണെന്നും അധികൃതര്‍ വ്യകത്മാക്കി.

മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളിലെ ഒന്‍പത് വാക്‌സിന്‍ മനുഷ്യരിലും പരിശോധിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് ആരോഗ്യ മന്ത്രാലയവും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും (എസ്എഫ്ഡിഎ) ഇതിന് സന്നദ്ധത അറിയിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഒരു വാക്‌സിന്‍ നിരസിക്കാനും സ്വീകരിക്കാനുമുള്ളതാണ് മൂന്നാംഘട്ട പരീക്ഷണം.

മഹാമാരിയുടെ തുടക്കം മുതലേ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ നാല് രാജ്യങ്ങളുമായി ചേര്‍ന്ന് സൗദി പ്രവര്‍ത്തിക്കുന്നുണ്ട്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായ സിനോവാക്ക് ആണ് ഇതില്‍ പ്രധാനം. കഴിഞ്ഞ രണ്ട് മാസമായി മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിന്റെ വിലയിരുത്തല്‍ പഠനത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ ഫലപ്രദമാണോയെന്ന് വിലയിരുത്താന്‍ മറ്റൊരു ചൈനീസ് കമ്പനിയുമായി ചേര്‍ന്നും ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്.


 

Most Popular