Tuesday, June 22, 2021
Home Gulf Saudi Arabia കോവിഡിന്റെ രണ്ടാംവരവ്; സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്നത്തെ ചാര്‍ട്ടേഡ്, വന്ദേഭാരത് വിമാനങ്ങള്‍ റദ്ദാക്കി

കോവിഡിന്റെ രണ്ടാംവരവ്; സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്നത്തെ ചാര്‍ട്ടേഡ്, വന്ദേഭാരത് വിമാനങ്ങള്‍ റദ്ദാക്കി

റിയാദ്: പാശ്ചാത്യ രാജ്യങ്ങളില്‍ ഭീതി പരത്തി കൂടുതല്‍ മാരകമായ കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്കിനെ തുടര്‍ന്ന് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്നത്തെ ചാര്‍ട്ടേഡ്, വന്ദേഭാരത് വിമാനസര്‍വീസുകള്‍ റദ്ദാക്കി. എല്ലാ പൊതു യാത്രാ സര്‍വീസ് വിമാനങ്ങളും അടുത്ത അറിയിപ്പ് വരെ സൗദിയില്‍ ലാന്റ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റിയാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള സൗദി എയര്‍ലൈന്‍സും ഡല്‍ഹി- ലഖ്‌നോയിലേക്കുള്ള ഗോ എയറും തിരുവനന്തപുരത്തേക്കുള്ള സ്പേസ് ജെറ്റും റദ്ദാക്കിയവയില്‍ പെടും. എന്നാല്‍, വന്ദേഭാരത് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. അടുത്ത ദിവസങ്ങളിലെ സര്‍വീസ് ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സൗദിയിലേക്കുള്ള മറ്റു വിദേശവിമാന കമ്പനികളെല്ലാം സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പല കമ്പനികള്‍ക്കും കഴിഞ്ഞ ദിവസങ്ങളിലാണ് ഷെഡ്യൂള്‍ ലഭിച്ചിരുന്നത്. ഇതുമൂലം ദുബൈ വഴി സൗദിയിലേക്ക് തിരിച്ച നിരവധി പേര്‍ അവിടെ കുടുങ്ങി കിടക്കുകയാണ്. വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത് ഒരാഴ്ചത്തേക്കാണെങ്കിലും അത് നീണ്ടുപോകുമോയെന്ന കടുത്ത ആശങ്കയിലാണ് പ്രവാസികള്‍.

Most Popular