Wednesday, July 28, 2021
Home Gulf Saudi Arabia അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാരംഭിക്കുക കോവിഡ് സ്ഥിതി വിലയിരുത്തിയ ശേഷമെന്ന് സൗദി

അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാരംഭിക്കുക കോവിഡ് സ്ഥിതി വിലയിരുത്തിയ ശേഷമെന്ന് സൗദി

ജിദ്ദ: കോവിഡ് സ്ഥിതി വിലയിരുത്തി മാത്രമായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാംഭിക്കുന്ന തീയതി തീരുമാനിക്കുകയെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. രോഗവ്യാപനത്തിന്റെ ഗതിവിഗതിയും ഇതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ഒരു തീരുമാനത്തിലെത്തുകയെന്നും അല്‍അഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തില്‍ ശമനമുണ്ടാകുന്നുണ്ടോ എന്നത് വിലയിരുത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിദേശങ്ങള്‍ക്ക് അനുസൃതമായി ഉചിതമായ സമയത്ത് അനുയോജ്യമായ തീരുമാനമെടുക്കും. സ്വദേശികളായാലും വിദേശികളായാലും എല്ലാവരുടെയും ആരോഗ്യസുരക്ഷക്കാണ് പ്രധാന്യം കൊടുക്കുന്നതൈന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം, സപ്തംബര്‍ 23ലെ സൗദി ദേശീയദിനത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാരംഭിക്കുമെന്ന പ്രചരണം പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും (സൗദി ജവാസത്ത്) നിഷേധിച്ചു.

അന്താരാഷ്ട്ര വിമാന സര്‍വിസുമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു. കോവിഡ് മുന്‍കരുതലായി മാര്‍ച്ച് 15നാണ് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയത്.

Most Popular