Saturday, July 24, 2021
Home Gulf Saudi Arabia സൗദിയിലേക്ക് തിരിച്ചുവരാനാകാത്ത വിദേശ തൊഴിലാളികളുടെ ഇഖാമ സ്വമേധയാ പുതുക്കും

സൗദിയിലേക്ക് തിരിച്ചുവരാനാകാത്ത വിദേശ തൊഴിലാളികളുടെ ഇഖാമ സ്വമേധയാ പുതുക്കും

റിയാദ്: റീ എന്‍ട്രിയില്‍ പോയി യാത്രാ സംവിധാനങ്ങളില്ലാത്തതിനാല്‍ സൗദിയിലേക്ക് വരാന്‍ സാധിക്കാത്ത പ്രവാസികളുടെ കാലാവധി അവസാനിച്ച റീ എന്‍ട്രിയും ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കി നല്‍കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടി. ഇതുസംബന്ധിച്ച് മറ്റു നടപടികളൊന്നും പൂര്‍ത്തിയാക്കേണ്ടതില്ലെന്നും ജവാസാത്ത് പറഞ്ഞു.

കൊവിഡ് കാലത്തെ ആനുകൂല്യമായി സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ കാലാവധി കഴിഞ്ഞതും കഴിയാനായതുമായ ഇഖാമ അടുത്ത മൂന്നു മാസത്തേക്ക് കൂടി പുതുക്കി നല്‍കുന്നുണ്ടോയെന്ന ചോദ്യത്തിനാണ് ജവാസാത്ത് ഇങ്ങനെ മറുപടി പറഞ്ഞത്. ഇതോടെ സൗദിയിലുള്ളവരുടെ ഇഖാമ മൂന്നു മാസം കൂടി സൗജന്യമായി പുതുക്കി നല്‍കില്ലെന്ന് വ്യക്തമായി. എന്നാല്‍, ഉപയോഗപ്പെടുത്താത്ത റീ എന്‍ട്രിയും ഫൈനല്‍ എക്സിറ്റും പുതുക്കി നല്‍കും. സന്ദര്‍ശക വിസയും പുതുക്കി നല്‍കുന്നുണ്ട്.

Most Popular