Sunday, June 20, 2021
Home Gulf സൗദിയില്‍ ഫൈനല്‍ എക്സിറ്റ് റദ്ദാക്കാന്‍ ഇഖാമയില്‍ കാലാവധി വേണം

സൗദിയില്‍ ഫൈനല്‍ എക്സിറ്റ് റദ്ദാക്കാന്‍ ഇഖാമയില്‍ കാലാവധി വേണം

റിയാദ് : വിദേശ തൊഴിലാളിയുടെ ഫൈനല്‍ എക്സിറ്റ് വിസ റദ്ദാക്കാന്‍ ഇഖാമയില്‍ കാലാവധി ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് ഫൈനല്‍ എക്സിറ്റ് റദ്ദാക്കേണ്ടത്. ഫൈനല്‍ എക്സിറ്റ് വിസ കാലാവധി 60 ദിവസമാണ്. കാലാവധിക്കുള്ളിലാണ് ഫൈനല്‍ എക്സിറ്റ് റദ്ദാക്കുന്നതെങ്കില്‍ പിഴകള്‍ ബാധകമല്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തന്റെ സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് വിസ നല്‍കിയിട്ടുണ്ടെന്നും ഫൈനല്‍ എക്സിറ്റ് റദ്ദാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അറിയിച്ചും ഇതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ആരാഞ്ഞും സൗദി പൗരന്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

Most Popular