Wednesday, September 22, 2021
Home Gulf Kuwait സൗദിയിലും കുവൈത്തിലും പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സൗദിയിലും കുവൈത്തിലും പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്/കുവൈത്ത് സിറ്റി: സൗദി അറേബ്യയിലും കുവൈത്തിലും ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. സൗദിയില്‍ പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവധി റമദാന്‍ 25 വെള്ളിയാഴ്ച്ച തുടങ്ങി ശവ്വാല്‍ 5ന് ആണ് അവസാനിക്കുക. ആറിന് ജോലിക്കെത്തണം. സകാര്യ മേഖലയില്‍ റമദാന്‍ 30 ബുധനാഴ്ച്ച മുതല്‍ ശനിയാഴ്ച്ച വരെ നാല് ദിവസമാണ് അവധി.

കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസമാണ് പെരുന്നാള്‍ അവധി. മെയ് 12 മുതല്‍ 16 വരെയാണ് അവധി ലഭിക്കുകയെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

Most Popular