Tuesday, May 11, 2021
Home Gulf Saudi Arabia സൗദിയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സമൂല പരിഷ്‌കരണം; സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ രാജ്യം വിടാം

സൗദിയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സമൂല പരിഷ്‌കരണം; സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ രാജ്യം വിടാം

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് അനുകൂലമായ വിപുലമായ പരിഷ്‌കരണ പരിപാടി പ്രഖ്യാപിച്ചു. ദേശീയ പരിവര്‍ത്തന പരിപാടിക്ക് (എന്‍ടിപി) കീഴില്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എല്‍ആര്‍ഐ) പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണ സംരംഭം (എല്‍ആര്‍ഐ) 2021 മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രവാസികളെ സംബന്ധിച്ചിടത്തോളം കരാര്‍ അവാസിച്ച ശേഷം തൊഴില്‍ മാറ്റവും എക്സിറ്റ്, റീഎന്‍ട്രി വിസ ഇഷ്യു ചെയ്യുന്നതും എളുപ്പമാക്കുന്നതാണ് പരിഷ്‌കരണത്തിലെ പ്രധാന സവിശേഷതകള്‍. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. കരാര്‍ ബന്ധത്തില്‍ തൊഴിലുടമയുടേയും തൊളിലാളികളുടേയും അവകാശങ്ങള്‍ പ്രത്യേകം കണക്കിലെടുക്കുന്നു.

ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കും.

വേതന സംരക്ഷണ സംവിധാനം, തൊഴില്‍ കരാറുകളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, തൊഴില്‍ വിദ്യാഭ്യാസം, ബോധവല്‍ക്കരണ സംരംഭം, തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഒത്തുതീര്‍പ്പുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പരിഷ്‌കരണം.

എക്സിറ്റ്, റീഎന്‍ട്രി വിസക്ക് അപേക്ഷിച്ച ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാം. തൊഴിലാളികള്‍ രാജ്യത്തിനു പുറത്തേക്ക് പോയാല്‍ തൊഴിലുടമയെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കും.

തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാവുന്നതാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ ഇലക്ട്രോണിക് സേവനങ്ങളും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ അബ്ശിര്‍ വഴിയും ഖിവ പോര്‍ട്ടല്‍ വഴിയുമാണ് ലഭ്യമാക്കുക.


 

Most Popular