Saturday, July 24, 2021
Home Newsfeed സൗദിയില്‍ കമ്പനി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; മലയാളിയെ കുത്തിക്കൊന്നു

സൗദിയില്‍ കമ്പനി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; മലയാളിയെ കുത്തിക്കൊന്നു

ദമ്മാം: സൗദിയിലെ പ്രമുഖ കമ്പനിയില്‍ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മലയാളി കൊല്ലപ്പെട്ടു. പ്രമുഖ പാല്‍വിതരണ വാനിലെ സെയില്‍സ്മാനായ കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഘാന സ്വദേശിയായ സഹായിയാണ് കുത്തിയത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്‌സയില്‍ ജബല്‍ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.കഴുത്തറുക്കപ്പെട്ട നിലയില്‍ ഘാന സ്വദേശി ഗുരുതരാവസ്ഥയിലാണ്.

പരുക്കന്‍ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന് സനലിന്റെ സുഹൃത്തുക്കല്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ വേറെ ആളുകളെ കിട്ടാത്തതിനാലാണ് സനല്‍ ഇയാളെ ഒപ്പം കൂട്ടിയത്.

ഷോബയിലെ ഒരു ബഖാലയില്‍ എത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു. ഈ തര്‍ക്കം മുര്‍ച്ഛിച്ചതാകാം കൊലപാതകത്തിലെത്തിയത്. ജോലിക്കിടയില്‍ വഴിയരികിലാണ് സംഭവം നടന്നത്. പോലിസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് വര്‍ഷമായി സൗദിയില്‍ പ്രവാസിയായ സനലിന് നാട്ടില്‍ അമ്മയും, പെങ്ങളുമുണ്ട്.

 

Most Popular