Friday, July 30, 2021
Home Newsfeed വീട്ടുജോലിക്കെത്തിയ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

വീട്ടുജോലിക്കെത്തിയ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. അബഹയില്‍ സ്വദേശി വീട്ടില്‍ ജോലി ചെയ്തിരുന്ന കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലില്‍ വീട്ടില്‍ നദീറബിവി (55) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരു മാസമായി അസീര്‍ ആശുപത്രിയില് ചികില്‌സയിലായിരുന്നു. ഏഴ് വര്‍ഷമായി ഇവര്‍ അബഹയിലുണ്ട്. പിതാവ്: അബ്ദുല്‍ കലാം, മാതാവ്: നബീസ ബീവി, ഭര്‍ത്താവ് പരേതനായ ശിഹാബുദീന്‍. മകന്‍ നേരത്തെ മരണപ്പെട്ടു.

Most Popular