Sunday, September 19, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

അല്‍അഹ്‌സ: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. എറണാകുളം കോതമംഗലം കീരന്‍പാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് മരിച്ചത്. അല്‍അഹ്‌സയിലെ കിങ് ഫഹദ് ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. ന്യുമോണിയ മൂര്‍ഛിച്ചതും ശ്വാസ തട്സ്സവും മരണ കാരണമായി. ഭര്‍ത്താവ്: ജോസ്. രണ്ട് മക്കളാണുള്ളത്. ഭര്‍ത്താവും ഒരു കുട്ടിയും അല്‍അഹ്‌സയില്‍ ഒപ്പമുണ്ട്. ഒരാള്‍ നാട്ടിലാണ്.


 

Most Popular