Saturday, April 17, 2021
Home Gulf Saudi Arabia സൗദിയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍

സൗദിയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഷറഫിയയില്‍ മലപ്പുറം ജില്ലക്കാരിയായ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി എം വി റാഷിദിന്റെ ഭാര്യ മുബഷിറ(24) യാണ് മരിച്ചത്. ഷറഫിയ ബഗ്ദാദിയയിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവ സമയത്ത് ഭര്‍ത്താവും മക്കളും ഇതേ ഫ്‌ളാറ്റിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു. അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയും മൂന്നര വയസ്സുള്ള ആണ്‍കുട്ടിയുമുണ്ട്. ജിദ്ദയിലെ ഒരു ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന റാഷിദിന്റെ ഭാര്യയും മക്കളും വിസിറ്റ് വിസയിലാണ് സൗദിയില്‍ എത്തിയത്. പിതാവ്: ഹംസ അരീക്കന്‍, മാതാവ്: എ ടി ഷംഷാദ്.

Most Popular