Tuesday, September 28, 2021
Home Newsfeed സൗദിയില്‍ ഭര്‍ത്താവിനെ ജോലിക്കയച്ച് ഉറങ്ങാന്‍ കിടന്ന മലയാളി യുവതി മരിച്ച നിലയില്‍

സൗദിയില്‍ ഭര്‍ത്താവിനെ ജോലിക്കയച്ച് ഉറങ്ങാന്‍ കിടന്ന മലയാളി യുവതി മരിച്ച നിലയില്‍

ദമ്മാം: ഭര്‍ത്താവിനെ ജോലിക്കയച്ചശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്മാം തുഖ്ബയില്‍ 30 വര്‍ഷത്തിലധികമായി സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി ഷഹ്‌സാദ് വില്ലയില്‍ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഭര്‍ത്താവുമൊത്ത് സൗദിയിലുണ്ട്.

ബുധനാഴ്ച രാവിലെയാണ് അബ്ദുല്ല കടയിലേക്ക് പുറപ്പെട്ടത്. പോകുമ്പോള്‍ സൈറാ ബാനു ഉച്ചക്ക് വരുമ്പോള്‍ കൊണ്ടുവരേണ്ട വീട്ടുസാധനങ്ങളുടെ ലിസ്റ്റ് നല്‍കിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ അബ്ദുല്ല, ഭാര്യ അതുവരെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റിട്ടില്ലെന്നറിഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്.

പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ ശ്രമഫലമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹം തുഖ്ബ മഖ്ബറയില്‍ മറവ് ചെയ്തു.

നാട്ടില്‍ ബിരുദ വിദ്യാര്‍ഥിയായ ഷഹ്‌സാദ്, ദമ്മാം ഇന്ത്യന്‍ സ്‌കുളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവര്‍ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്‌മാന്‍, ഗൗസിയ മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.

 

Most Popular