Wednesday, July 28, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ നാളെ മുതല്‍ 70 ശതമാനം സ്വദേശിവല്‍ക്കരിക്കുന്ന ഒമ്പതു മേഖലകള്‍ ഇവയാണ്

സൗദി അറേബ്യയില്‍ നാളെ മുതല്‍ 70 ശതമാനം സ്വദേശിവല്‍ക്കരിക്കുന്ന ഒമ്പതു മേഖലകള്‍ ഇവയാണ്

റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഒന്‍പത് തൊഴില്‍ മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പില്‍ വരും. ചെറുകിട, ഇടത്തരം മൊത്ത വ്യാപാരം, ചില്ലറ വില്‍പ്പന മേഖലയില്‍ നിന്ന് ഘട്ടംഘട്ടമായി നേരത്തെ പ്രവാസികളെ വലിയ തോതില്‍ ഒഴിവാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കോഫി, ചായ പൊടി, തേന്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, മിനറല്‍ വാട്ടര്‍, പാനീയങ്ങള്‍, പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, വിത്തുകള്‍, പുഷ്പങ്ങള്‍, സസ്യങ്ങള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, ആഡംബരങ്ങള്‍, കരകൗശല വസ്തുക്കള്‍, പുരാതനവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, കുട്ടികളുടെ ഗെയിമുകള്‍, മാംസം, മത്സ്യം, മുട്ട, പാലുല്‍പ്പന്നങ്ങള്‍, സസ്യ എണ്ണകള്‍, ഡിറ്റര്‍ജന്റുകള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സോപ്പുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് നാളെ മുതല്‍ 70 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കേണ്ടത്.

Most Popular