Wednesday, June 23, 2021
Home Newsfeed സൗദിയില്‍ കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് 825 പോസിറ്റീവ് കേസുകള്‍

സൗദിയില്‍ കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് 825 പോസിറ്റീവ് കേസുകള്‍

ജിദ്ദ: സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 825 കേസുകള്‍ മാത്രമാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. 1,028 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,33,094 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,17,787 ഉം ആയി. പുതുതായി 15 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 7,162 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,145 ആയി കുറഞ്ഞു. ഇവരില്‍ 1,376 പേരുടെ നില ഗുരുതരമാണ്.

Most Popular