Monday, April 19, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ സഹായം

സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ സഹായം

റിയാദ്: കോവിഡ് ബാധിച്ച് മരിച്ച വിദേശികളായ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം റിയാല്‍ നല്‍കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യവെ കോവിഡ് ബാധിച്ച് മരിച്ച എല്ലാ സ്വദേശികളും വിദേശികളുമായ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും അഞ്ചുലക്ഷം റിയാല്‍ വീതം സഹായധനം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്താവിതരണ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി അറിയിച്ചു. സൗദിയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് രണ്ടുമുതല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്യുക. നിരവധി മലയാളി നഴ്സുമാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.


 

Most Popular